ഫ്‌ലക്‌സ് നിരോധനമൊന്നും പറവൂര്‍ സ്വദേശി ശ്രീജിത്തിന് ഒരു വിഷയമല്ല; വീടിന്റെ ചുമര് തന്നെയാണ് ശ്രീജിത്തിന്റെ പ്രധാന പ്രചാരണ വേദി

ഫ്‌ലക്‌സിന് നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുവഴികള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ഫ്‌ലക്‌സ് നിരോധനമൊന്നും പറവൂര്‍ സ്വദേശി ശ്രീജിത്തിന് ഒരു വിഷയമല്ല. സ്വന്തം വീടിന്റെ ചുമര് തന്നെയാണ് ശ്രീജിത്തിന്റെ പ്രധാന പ്രചാരണ വേദി.

വേലംകടവ് വെള്ളാപ്പിള്ളിയില്‍ വി എസ് ശ്രീജിത്തിന്റെ വീട്ടിലേയ്ക്ക് വരുന്നവരെയെല്ലാം ഈ കാഴ്ചയാണ് വരവേല്‍ക്കുക. വീടിന്റെ മുന്‍ വശം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കി മാറ്റിയിരിക്കുകയാണ് ശ്രീജിത്ത്.

എറണാകുളം പാര്‍ലമെന്റ് മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ പ്രചരണത്തിന് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തന്നെ ഈ ചിത്രമെഴുത്തിന് പ്രേരിപ്പിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.

രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം യുവജന സമൂഹത്തിന് ഏറെ ആവേശം പകരുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. ചിറ്റാറ്റുകര പഞ്ചായത്ത് സഹകരണ ബാങ്ക് ജീവനക്കാരനായ ശ്രീജിത്ത്, തെരഞ്ഞെടുപ്പ് കാലത്ത് വീടിന്റെ ചുമരുകള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് പതിവാണ്.

സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ തല്‍പരനായ ശ്രീജിത്തിന്റെ വീട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുരയും പ്രവര്‍ത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News