കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന കളിക്കാനിറങ്ങുന്നത് പുതിയ ജഴ്‌സിയില്‍. വെള്ളയില്‍ നീല വരകളുള്ള പരമ്പരാഗത ജഴ്‌സിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണ് പുതിയ ജഴ്‌സി.

വെള്ളയും നീലയും നിറങ്ങള്‍ അലിഞ്ഞുചേരും വിധമാണ് പുതിയ ജഴ്‌സി തയ്യാറാക്കിയിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന ജഴ്‌സിയില്‍ മൂന്ന് നീലവരകളാണ് ഉണ്ടായിരുന്നെതെങ്കില്‍ വീതിയേറിയ രണ്ട് നീലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരുന്നതാണ് പുതിയ ജഴ്‌സി.

ഈ ആഴ്ച അവസാനം വെനസ്വേലയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഈ ജേഴ്‌സി ആകും അര്‍ജന്റീന ധരിക്കുക.

 

ഒമ്പത് മാസത്തെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം മെസി ദേശീയ ടീമിന്റെ പുതിയ ജഴ്‌സി ധരിച്ചുനില്‍ക്കുന്ന ചിത്രം അഡിഡാസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.