പേരാമ്പ്രയുടെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി പി ജയരാജന്റെ സ്ഥാനാര്‍ത്ഥി പര്യടനം

പേരാമ്പ്രയുടെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി പി ജയരാജന്റെ സ്ഥാനാര്‍ത്ഥി പര്യടനം. ആവേശകരമായ വരവേല്‍പ്പാണ് ക്യാമ്പസുകളില്‍ പി ജയരാജന് ലഭിച്ചത്. കോ ലീ ബി സഖ്യത്തിനൊന്നും ജനവിധി അട്ടിമറിക്കാനാവില്ലെന്ന് വടകര മുമ്പ് തെളിയിച്ചതായി പി ജയരാജന്‍ പീപ്പിളിനോട് പറഞ്ഞു

പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലായിരുന്നു വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ബുധനാഴ്ച വോട്ടര്‍മാരെ കണ്ടത്. പ്രധാന കവലകളിലും ക്യാമ്പസുകളിലും പി ജയരാജനെ വോട്ടര്‍മാര്‍ വരവേറ്റു. പേരാമ്പ്ര സി കെ ജി ഗവ. കോളേജില്‍ ആവേശകരമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ പ്രിയ സ്ഥാനാര്‍ത്ഥിക്കായി ഒരുക്കിയത്.

കോളേജ് ക്യാമ്പസില്‍ ഒത്തുകൂടിയ യുവ വോട്ടര്‍മാരോട് ദേശീയ – സംസ്ഥാന രാഷ്ടീയവും തെരഞ്ഞെടുപ്പ് പ്രാധാന്യവും ഹ്രസ്വമായി വിശദീകരിച്ച് വോട്ടഭ്യര്‍ത്ഥന. കോ ലീ ബി സഖ്യത്തിനൊന്നും ജനവിധി അട്ടിമറിക്കാനാവില്ലെന്ന് വടകര മുമ്പ് തെളിയിച്ചതായി പി ജയരാജന്‍ പറഞ്ഞു

പേരാമ്പ്ര താലൂക്ക് ആശുപത്രിയും പി ജയരാജന്‍ സന്ദര്‍ശിച്ചു. അരിക്കുളം കരയാട് നിന്നാരംഭിച്ച പേരാമ്പ്ര മണ്ഡല പര്യടനം രാത്രിയോടെ മേപ്പയ്യൂരിലാണ് അവസാനിച്ചത്. കുടുംബ യോഗങ്ങളിലും സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News