പിണറായി വിജയനായി മോഹന്‍ലാല്‍ എത്തുന്നു! പോസ്റ്ററിനു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ദി കോംറൈഡ് എന്ന ടൈറ്റിലില്‍ ഉള്ള ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നത്. വൈറലാകുന്ന പോസ്റ്ററില്‍ പിണറായി വിജയന്‍ ആയി മോഹന്‍ലാലിന്റെ ചിത്രത്തെ മാനിപുലേറ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ പോസ്റ്ററില്‍ ശ്രീകുമാര്‍ മേനോന്റെയും, ഒടിയന്റെ എഴുത്തുക്കാരന്‍ ഹരികൃഷ്ണന്റെ പേരും വ്യക്തമായി കാണാം. എന്നാല്‍ ഈ പോസ്റ്റര്‍ ചിത്രത്തിന്റെ സത്യാവസ്ഥ വിശദമാക്കി ശ്രീകുമാര്‍ മേനോന്‍ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സത്യാവസ്ഥ വ്യക്തമാക്കുന്നത്.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍-നെ നായകനാക്കി COMRADE എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല.

Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്‌റ് സ്‌കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്‌സ് നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News