സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഹോളിയും തമ്മില്‍ എന്ത് ബന്ധം? ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുമില്ല

രാമന്‍നായര്‍ക്ക് ഈ വീട്ടില്‍ എന്ത് കാര്യം? ഈ സിനിമ ഡയലോഗ് ആസ്വദിക്കാത്തവര്‍ ആരുമുണ്ടാകില്ല. ഇന്ന ബിജെപിയിലാണ് ഈ ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നത്. നാളെ നാളെ എന്ന് പറഞ്ഞ് കുറേ നാളായി ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാതെ നടക്കാന്‍ തുടങ്ങിയിട്ട്.

ഇന്നലെയും ഇക്കാര്യം പറയാന്‍ ഒരു നേതാവും മറന്നിട്ടില്ല. എന്നാല്‍ ഇന്ന് ഹോളി ആയതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടിക നാളയേ പ്രഖ്യാപിക്കൂ എന്നാണ് സൂചനകള്‍. ഹോളിയുടെ മറവില്‍ ഇന്നും സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കുകയാണ് ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയിലും അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തും ശോഭസുരേന്ദ്രന്‍ ആറ്റിങ്ങലിലും മത്സരിക്കുമെന്നും പട്ടിക വ്യാഴായ്ച പുറത്തു വിടുമെന്നും നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍സ ഇന്നും പ്രഖ്യാപനം ഉണ്ടാകാന്‍ വഴിയില്ല.

ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ശ്രീധരന്‍പിള്ളയെ തഴഞ്ഞ് കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ചര്‍ച്ചയാണ് പത്തനംതിട്ടയില്‍ തമ്മിലടിച്ച് നീണ്ടത്. തമ്മിലടി പൊട്ടിത്തെറിയിലേക്ക് പോകുമെന്ന സ്ഥിതിയിലാണ് കേന്ദ്രനേതൃത്വം ഇടപെട്ട് ശ്രീധരന്‍പിള്ളയുടെ പേര് പുറന്തള്ളിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രനെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പട്ടികയില്‍നിന്ന് ഒഴിവാക്കി ശ്രീധരന്‍പിള്ളയുടെ പേരുമാത്രമാണ് കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചത്. ഡല്‍ഹിയില്‍നിന്ന് മടങ്ങിയ ശ്രീധരന്‍പിള്ള ആര്‍എസ്എസിനോടുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ബിജെപി മത്സരിക്കുക. തൃശൂര്‍, വയനാട്, ആലത്തൂര്‍, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് പി സി തോമസ് വിഭാഗവും മത്സരിക്കും.

പി സി തോമസാണ് സ്ഥാനാര്‍ഥി. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു, ബിജെപി കേരള തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ വൈ സത്യ, പി കെ കൃഷ്ണദാസ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News