പത്തനംതിട്ട: സൗദിയില്‍ മരിച്ച യുവാവിന്‍റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ സ്വദേശിയായ പെണ്‍കുട്ടിയുടേത്.

പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്‍റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്.

ക‍‍ഴിഞ്ഞ ദിവസമാണ് കോന്നി സ്വദേശിയായ ഈട്ടിമൂട്ടിൽ റഫീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് സൗദി എയര്‍ലെന്‍സില്‍ മൃതദേഹം നാട്ടിലെത്തിച്ചു.

രാവിലെ മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോ‍ഴാണ് മൃതദേഹം മാറിയെന്ന കാര്യം മനസിലായത്.

തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറയിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ആശുപത്രിയിൽ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപോയതാകാമെന്നാണ് നിഗമനം .