സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം മാറി നാട്ടിലെത്തിച്ചു; എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരം

പത്തനംതിട്ട: സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം മാറി എത്തിച്ചു.

കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹമാണ് മാറിയത്. റഫീഖിന്റെ മൃതദേഹത്തിന് പകരം സൗദിയില്‍ നിന്ന് നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരമായിരുന്നു.

ബുധനാഴ്ച രാത്രിയാണ് മൃതദേഹം കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം മാറിയ വിവരം പുറത്തറിയുന്നത്. ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ് മാറി എത്തിച്ചിരിക്കുന്നത്.

പൊലീസ് സ്ഥലത്തെത്തി ഈ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. ആശുപത്രിയില്‍വച്ച് മൃതദേഹം മാറിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സൗദിയില്‍ ഡ്രൈവറായിരുന്ന റഫീഖ് ഫെബ്രുവരി 27നാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News