പൊലീസിന്റെ കള്ളക്കഥ പുറത്ത്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്നത് കള്ളക്കഥ; വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂന്തുറ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു എന്നത് പോലീസിന്റെ കള്ളക്കഥ. പോലീസ് മര്‍ദ്ധനത്തിനെതിരെ പരാതി നല്‍കുമെന്ന ഘട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്രന്‍ ചമച്ച കള്ളക്കഥയാണ് ഇതെന്ന ആരോപണവുമായി മര്‍ദ്ധനമേറ്റ യുവാവ്.

തന്നെ സ്റ്റേഷനില്‍ വെച്ചും, സംഭവസ്ഥലത്ത് വെച്ചും ശൈലേന്ദ്രനും സഹ പ്രവര്‍ത്തകരും കൂരമായി മര്‍ദ്ദിച്ചു എന്ന് യുവാവ് പീപ്പിളിനോട് വ്യക്തമാക്കി.

പൂന്തൂറ സ്റ്റേഷന്‍ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ മോചിപ്പിച്ചു എന്ന തരത്തില്‍ ഇന്നലെ മുതല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പോലീസിന്റെ തിരക്കഥയാണെണ് വ്യക്കമാവുകയാണ് .സത്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്.

വാഹന പരിശോധനക്കിടെ മല്‍സ്യതൊഴിലാളിയായ പ്രവീണിന്റെ ബൈക്കിന് പോലീസ് കൈകാണിച്ചു . ബ്രേക്ക് ചവുട്ടിയപ്പോള്‍ അല്‍പ്പം മുന്‍പിലായിട്ടാണ് വാഹനം നിന്നത്. ഇതോടെ കുപിതനായ എ എസ് ഐ ശൈലേന്ദ്രന്‍ ബൈക്കിന്റെ കീ ബലമായി ഊരി എടുക്കാന്‍ ശ്രമിച്ചു.

അതിനിടെ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെടാതി തിരിക്കാന്‍ ആക്‌സിലേറ്ററില്‍ ബലമായി പിടിച്ചു .എന്നാല്‍ ഗിയറിലായിരുന്ന വണ്ടി അബദ്ധത്തില്‍ മുന്നിലേക്ക് ചാടിയപ്പോള്‍ ശൈലേന്ദ്രന്‍ റോഡില്‍ വീണ് പരിക്കേറ്റു .ഇതോടെ ചാടി എണ്ണീറ്റ ശൈലേന്ദ്രനും പോലീസുകാരും ചേര്‍ന്ന് പ്രവീണിനെ സംഭവസ്ഥലത്ത് വെച്ച് മര്‍ദ്ധിച്ചു.

വാഹനത്തിന് ഉള്ളില്‍ വെച്ചും ,സ്റ്റേഷനില്‍ കൊണ്ട് വന്ന ശേഷവും ഭീകര മര്‍ദ്ധനം ആണ് നടന്നത്. സ്റ്റേഷനില്‍ വെച്ച് പോലീസുകാര്‍ തുടയില്‍ കയറി ഇരുന്ന ശേഷം ലാത്തിക്ക് കാലിന്റെ വെള്ളയില്‍ തല്ലി.

പ്രവീണിന് മര്‍ദ്ധനമേറ്റതറിഞ്ഞ് സ്റ്റേഷനില്‍ നാട്ടുകാര്‍ എത്തിയതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പോലീസിന് അബദ്ധം പറ്റിയതാണെന്നും വിഷയം ഉണ്ടാക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.

മര്‍ദ്ധിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാം എന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞ് പോയി . ഇതോടെ വകുപ്പ് തല അന്വേഷണം ഉണ്ടാകും എന്ന് ഉറപ്പായ കോണ്‍ഗ്രസ് അനുഭാവിയായ എ.എസ് ഐ ശൈലേന്ദ്രന്‍ മാധ്യമങ്ങളെ വിവരം അറിയിച്ചു. കഥ നേരേ തിരിഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവീണിനെ ഇറക്കി കൊണ്ട് പോയെന്നായി . തന്നെയാണ് ‘ പോലീസ് ക്രൂരമായി മര്‍ദ്ധിച്ചെന്ന് പ്രവീണ്‍ പീപ്പിളിനോട് പറഞ്ഞു.

പോലീസ് ലോക്കപ്പില്‍ ഇട്ട് മര്‍ദ്ധിച്ചു എന്ന പ്രവീണിന്റെ പരാതിയില്‍ ശഖുമുഖം എ സി പി ആര്‍ ഇളങ്കോ ഐപിഎസ് ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറുമെന്ന് ഇളകോ പീപ്പിനോട് പറഞ്ഞു. എ എസ് ഐ ശൈലേന്ദ്രനെതിരെ നിരവധി ആരോപണങ്ങള്‍ ആണ് മുന്‍പും ഉയര്‍ന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel