കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്ത മാസം അഞ്ചിന് വനിതാ ജഡ്ജി മുമ്പാകെ പ്രാഥമിക വാദം നടക്കും.
കൊച്ചി സിബിഐ പ്രത്യേക കോടതിയിലെ വനിതാ ജഡ്ജിയാണ് വാദം കേള്‍ക്കുക. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ കോടതിയിലെ വനിതാ ജഡ്ജി ഇന്ന് കേസ് പരിഗണിച്ചു.
കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. ദിലീപ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അവധി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ ഹര്‍ജി അംഗീകരിച്ചാണ് വിചാരണക്കായി വനിതാ ജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here