ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി; അത്രമാത്രം ഗതികേടിലാണ് യുഡിഎഫ്

കണ്ണൂര്‍: ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് നടക്കുന്നത്. യുഡിഎഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നത്.

ആര്‍എസ്എസും എസ്ഡിപിഐയുമായും സഖ്യമാണെന്നാണ് വാര്‍ത്തകള്‍. രണ്ട് കക്ഷികളുമുള്ളതുകൊണ്ട് മതനിരപേക്ഷമെന്ന ഗണത്തിലും പെടുത്താമെന്നാണ് യുഡിഎഫ് പക്ഷം. ആര്‍എസ്എസിനോടും എസ്ഡിപിഐയോടും തുല്യ നിലപാടെന്ന് പറയാമല്ലോ.

മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കലാണ്. അല്ലാതെ നാല് വോട്ടിനു വേണ്ടി മാറ്റാനുള്ളതല്ല. പലയിടത്തും കച്ചവടമുറപ്പിക്കാന്‍ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങള്‍ രക്ഷപ്പെടില്ല.

കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മതനിരപേക്ഷതക്കു വേണ്ടിയുള്ള ദൃഢമായ പ്രതിജ്ഞയാവണം നമ്മുടേതെന്നും പിണറായി പറഞ്ഞു.

അഞ്ചരക്കണ്ടിയിലും ഇരിവേരിയിലും എല്‍ഡിഎഫ് കുടുംബ സംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here