കൈരളി ടിവി ദുബായില്‍ സംഘടിപ്പിക്കുന്ന ഇശല്‍ ലൈല മാപ്പിളപ്പാട്ട് അവാര്‍ഡ് നിശ നാളെ. ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ വെച്ച് നടക്കുന്ന ഇശല്‍ ലൈല അവാര്‍ഡ് നിശക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്രവാസലോകത്തെ ഏറ്റവും ശ്രദ്ധേയമായ മെഗാ ഷോക്കാണ് നാളെ ദുബായ് ദുബായ് ഇത്തിസലാത്ത് അക്കാദമി വേദിയാവുക. മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തില്‍ ഇടം പിടിച്ച കൈരളി ടിവി ഇശല്‍ ലൈല അവാര്‍ഡ് നിശയുടെ അഞ്ചാമത് പതിപ്പാണ് ദുബായില്‍
നടക്കുന്നത്.

മലയാളത്തിന്റെ മഹാ നടനും മലയാളം കമ്മ്യൂണിക്കെഷന്‍സ് ചെയര്‍മാനുമായ മമ്മുട്ടിയുടെ സാന്നിധ്യം അവാര്‍ഡ് നിശയെ ശ്രദ്ധേയമാക്കും.

മലയാള ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രതിഭകള്‍ അവാര്‍ഡ് നിശയിലെത്തുന്നുണ്ട്. ഗന്ധര്‍വ ഗായിക കെ എസ് ചിത്ര , സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ , എന്നിവരെയും മാപ്പിള പ്പാട്ട് രംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയവരെയും ഇശല്‍ ലൈല വേദിയില്‍ ആദരിക്കും.

ഒരു അടാര്‍ ലവ് നായികാ നൂറിന്‍ ശരീഫ് നൃത്ത ചുവടുകളുമായി ഇശല്‍ ലൈലയിലെത്തും. ഇതാദ്യമായാണ് നൂറിന്‍ ശരീഫ് ദുബായില്‍ ഇത്തരമൊരു ഷോയില്‍ പങ്കെടുക്കുന്നത്. ഇശല്‍ ലൈലയില്‍ പങ്കെടുക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന് നൂറിന്‍ ശരീഫ് പറഞ്ഞു.

പ്രശസ്ത കൊറിയോഗ്രാഫര്‍ സജ്മ്‌ന പരിശീലിപ്പിക്കുന്ന നര്‍ത്തകിമാര്‍ മനം കവരുന്ന നൃത്തച്ചുവടുകളുമായി അരങ്ങിലെത്തും. ഗായകരായ അഫ്‌സല്‍, റിമി ടോമി , എന്നിവര്‍ ഇശല്‍ ലൈലയില്‍ സംഗീത മഴയോരുക്കും. നടി മിയ ജോര്‍ജ് , കാര്യം നിസാരം സീരിയല്‍ താരങ്ങള്‍ , തുടങ്ങിയവരുടെ സാന്നിധ്യവും പ്രകടനങ്ങളും ഇശല്‍ ലൈല വേദിയുടെ മാറ്റ് കൂട്ടും.