ലൂസിഫര്‍ രാഷ്ട്രീയം പറയുന്നുണ്ട് പക്ഷെ രാഷ്ട്രീയ സിനിമയല്ല: പൃഥ്വിരാജ്

ലൂസിഫർ രാഷ്ട്രീയ സിനിമ അല്ലെന്ന് സംവിധായകൻ പൃഥ്വിരാജ്. ദുബായില്‍ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ലൂസിഫർ എന്ന സിനിമയിൽ രാഷ്ട്രീയം പ്രമേയമാകുന്ന ഉണ്ട്. എന്നാൽ ഇതൊരു രാഷ്ട്രീയ സിനിമയല്ല പൃഥ്വിരാജ് പറഞ്ഞു മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുക എന്നത് തൻറെ ആഗ്രഹം ആയിരുന്നു. പൃഥ്വിരാജ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൃഥ്വിരാജ് ഏറ്റവും സൂക്ഷ്മതയോടെയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. ലൂസിഫർ വലിയ വാണിജ്യ വിജയം ആകുമെന്നാണ്.

നിൻറെ പ്രതീക്ഷയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. നിർമാതാവ് ആൻറണി പെരുമ്പാവൂർ, നടി മഞ്ചു വാര്യർ, നടൻ ടോവിനോ തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു. ഈ മാസം 28 യു എ ഇ യിലും ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here