സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു

സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ എഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു.

കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതിലും കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം.

അതേസമയം യുഡി.എഫ്, ബിജെപി മുന്നണികളെ പിന്നിലാക്കി ഇടത് സ്ഥാനാര്‍ഥികളുടെ പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് ഇടത് സ്ഥാനാര്‍ഥികളുടെ പര്യടനം തുടരുന്നു.
പാര്‍ലമെന്റ് സീറ്റ് വിഭജനത്തില്‍ ഉള്ള സീറ്റും നഷ്ടപ്പെട്ട് ഗ്രൂപ്പ് നാണം കെട്ടുവെന്നും നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ടാണിത് സംഭവിച്ചതെന്നും ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ വിമര്‍ശം.

വയനാട് സീറ്റ് തട്ടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച താല്‍പ്പര്യത്തിന്റെ പകുതിപോലും അത് നിലനിര്‍ത്താന്‍ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും കാണിച്ചില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ ബുധനാഴ്ച രാവിലെയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നത്.
ഡിസിസി മുന്‍ പ്രസിഡന്റ് അഡ്വ. വീരാന്‍കുട്ടി, പി എം നിയാസ്, ആദം മുല്‍സി, വടകരയിലെ സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ടായിരുന്ന വിദ്യാ ബാലകൃഷ്ണന്‍, ദിനേശ് പെരുമണ്ണ, യു വി ദിനേശ്മണി, കെ രാമചന്ദ്രന്‍ തുടങ്ങി 50 ഓളം പേരാണ് പങ്കെടുത്തത്.
കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ട് നില്‍ക്കണമെന്ന് യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടു.

ഇതിന്റെ സൂചന ലഭിച്ച സിദ്ദിഖ്, കലിക്കറ്റ് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന കെ മുരളീധരനെ കാണാന്‍ ഓടിയെത്തി. മുരളിയുടെ അനുയായികളാണ് യോഗത്തിലുണ്ടായിരുന്നവരില്‍ ഏറെയും. ഈ സാധ്യത മുന്നില്‍കണ്ടാണ് സിദ്ദീഖ് മുരളീധരനെ കാണാനായത്തിയത്.

ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനാല്‍ സിദ്ദിഖ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും അത് ഐ ഗ്രൂപ്പിന് ലഭിക്കണമെന്നും യോഗത്തില്‍ വീരാന്‍കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകേണ്ടെന്നും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News