മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം; കൂട്ടമായി എത്തുന്ന ആനകള്‍ ഏക്കര്‍ കണക്കിന് വയലിലെ വിളകളാണ് നശിപ്പിച്ചത്

കാന്തല്ലൂര്‍ പെരുമലയില്‍ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടമാണ് കര്‍ഷകരുടെ ഉപജീവനമാര്‍ഗം തകര്‍ത്തത്. രാത്രിയിലെത്തിയ ആനകള്‍ വിളവെടുക്കാറായ വാഴ, ബീന്‍സ് , കാബേജ്, വെളുത്തുള്ളി തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു.

നേരം പുലര്‍ന്നിട്ടും ആനകള്‍ തിരിച്ചുപോകാതിരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങന്‍ കഴിഞ്ഞില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വേനലിന്റെ ആരംഭം മുതല്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ആനക്കൂട്ടം വെട്ടുകാട്, കീഴാന്തൂര്‍, ആടിവയല്‍, കുളച്ചുവയല്‍ തുടങ്ങിയ പ്രദേശങ്ങളിലായി ഏക്കര്‍ കണക്കിന് സ്ഥലത്തെ വിളകളാണ് നശിപ്പിച്ചത്.

വയലിനോട് ചേര്‍ന്ന ഗ്രാന്റിസ് തോട്ടങ്ങളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ജീവന് ഭീഷണിയാണ്.

അഞ്ച് മാസം മുമ്പ് ഈ മേഖലകളില്‍ ശല്യം രൂക്ഷമായപ്പോള്‍ തീ കൂട്ടിയും പടക്കം പൊട്ടിച്ചുമാണ് ഗ്രമീണര്‍ ആനകളെ തുരത്തിയിരുന്നത്. വീണ്ടും ശല്യം രൂക്ഷമായതോടെ വനം വകുപ്പ് വാച്ചര്‍മാരെ നിയമിക്കണമെന്നും രാത്രി പട്രോളിങ് നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News