സഹപാഠികള്‍ തമ്മിലുള്ള രാഷ്ട്രീയപോരാട്ടമാണ് പാലക്കാട് മണ്ഡലത്തില്‍ നടക്കുന്നത്

ഇത്തവണ പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. സഹപാഠികള്‍ തമ്മിലുള്ള രാഷ്ട്രീയപോരാട്ടമാണ് പാലക്കാട് മണ്ഡലത്തില്‍ നടക്കുന്നത്.

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് പഠിച്ചവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനും.

കാലഘട്ടം 1986-88, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ്. പ്രീഡിഗ്രി ക്ലാസില്‍ യുവത്വത്തിന്റെ ചുറുചുറുക്കമായി രണ്ട് ചെറുപ്പക്കാര്‍. വ്യത്യസ്ത രാഷ്ട്രീയവും ആശയവും പറഞ്ഞ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍.

എസ്എഫ്‌ഐക്കാരനായ എംബി രാജേഷും, കെഎസ്‌യുക്കാരനായ വികെ ശ്രീകണ്ഠനും. അതേ ആശയവഴികള്‍ പിന്തുടര്‍ന്ന് ഈ പൊതു തിരഞ്ഞെടുപ്പില്‍ പാലക്കാട് അവര്‍ വീണ്ടും മുഖാമുഖം നില്‍ക്കുകയാണ്. സൗഹൃദമുണ്ടെങ്കിലും പോരാട്ടം വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങള്‍ തമ്മിലാണെന്ന് ഇരുവരും.

ഇന്ന് എംബി രാജേഷ് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും, വികെ ശ്രീകണ്ഠന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാണ്.
രണ്ടു പേരും ഷൊര്‍ണൂര്‍ സ്വദേശികള്‍. പത്ത് വര്‍ഷം എംപിയായതിന്റെ ആത്മവിശ്വാസവുമായി എംബി രാജേഷ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ പാലക്കാട് മാറ്റുണ്ടാക്കാനാവുമെന്ന പ്രതീക്ഷയാണ് വികെ ശ്രീകണ്ഠനുള്ളത്.

വിദ്യാഭ്യാസ കാലം മുതല്‍ സ്വീകരിച്ച, വിശ്വസിക്കുന്ന രാഷ്ട്രീയ ആശയങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാവുമ്പോള്‍സഹപാഠികള്‍ തമ്മിലുള്ള മത്സരത്തിന് ചൂടൊട്ടും കുറയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News