കോടതി വിധി അനുസരിച്ച് കുടുംബത്തിന് നല്‍കേണ്ട തുക നല്‍കാത്ത കോണ്ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു.
യൂത്ത് കോണ്ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും കോണ്ഗ്രസ് ഐ.ടി സെല്‍ കണ്‍വീനറുമായ അനീഷ് കെ വര്‍ഗ്ഗീസിനെയാണ് എറണാകുളം കുടുംബ കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡ് പുതുക്കാട് നിന്നും അറസ്റ്റ് ചെയ്തത്.
വരന്തരപ്പള്ളി വരാക്കര സ്വദേശിയായ അനീഷ് കോടതി വിധി പ്രകാരം 12 ലക്ഷം രൂപയാണ് ഭാര്യക്കും കുടുംബത്തിനും കൊടുത്ത് തീര്‍ക്കാനുണ്ടായിരുന്നത്,എന്നാല്‍ ഇയാള്‍ ഇത് നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല,ഭാര്യയുമായുള്ള വിവാഹ മോചന കേസ് കോടതിയില്‍ നടന്നു വരികയാണ് ഇയാളുടെ അറസ്റ്റ്.
കോണ്ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഏറ്റവും അടുത്ത അനുയായിയും സുഹൃത്തും ആണ് അനീഷ്,രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമം ഉന്നത കോണ്ഗ്രസ് നേതാക്കള്‍ ഇടപെട്ട് നടത്തിയിരുന്നു.
തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി മാഫിയാ സംഘങ്ങളുടെ തലവനുമാണ് അനീഷ്.മറ്റ് രാജ്യങ്ങളിലേക്ക് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് എന്ന വ്യാജേനെ ഇവോ ഗ്ലോബ് എന്ന പേരില്‍ ഒരു തട്ടിപ്പ് സ്ഥാപനവും ഇയാള്‍ നടത്തിയിരുന്നു.
മണല്‍ മാഫിയാ സംഘത്തിലെ പ്രധാനിയും,നിരവധി സെക്‌സ് റാക്കറ്റുകളില്‍ കണ്ണിയുമാണ് അറസ്റ്റിലായ അനീഷ് വര്‍ഗീസ്.
ശാരീരിക ബുദ്ധിമുട്ടുകളുള്ള ഇയാളുടെ മകളുടെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക പോലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല,വിദ്യാര്‍ത്ഥിയാണെന്ന പേരില്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലോ കോളേജില്‍ അഡ്മിഷന്‍ എടുക്കുകയും ചെയ്തു,എന്നാല്‍ വാദി ഭാഗം വക്കീലിന്റെ കാര്യക്ഷമമായ ഇടപെടലും ഉന്നത കോണ്ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഇടപെടലില്‍ പതറാത്ത പൊലീസിന്റെ ഇടപെടലുമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here