1000, 500 പോയ ശേഷം നോട്ടിന്‍റെ ഉപയോഗത്തില്‍ 19.1 % വര്‍ധന; ബാങ്ക് നിക്ഷേപം കുറഞ്ഞെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറൻസി നോട്ടിന്‍റെ എണ്ണം 19.14% വര്‍ധിച്ച് 21.14 ലക്ഷം കോടിയിലെത്തിയെന്ന് റിപ്പാര്‍ട്ട്‍. ക‍ഴിഞ്ഞ മാര്‍ച്ചില്‍ 18.29 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്.

എന്നാല്‍ 2019 മാര്‍ച്ച് 15 ആയപ്പോള്‍ ഇത് 21.41 ലക്ഷമായി വര്‍ധിച്ചുവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കള്ളപ്പണം ഇല്ലാതാക്കുക, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിച്ച് നോട്ടിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്‍റെ പ്രധാന ലക്ഷ്യങ്ങളായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിപിടിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോട്ടിടപാടില്‍ മൂന്ന് ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് പുറത്ത വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചതിനൊപ്പം നോട്ടിന്‍റെ ഉപയോഗത്തിലും ഗണ്യമായ വര്‍ധനവാണുണ്ടായത്. 200,648 കോടിയായിരുന്നു 2017 ജനുവരിയിലെ എടിഎം പോയിന്‍റ് ഓഫ് സെയില്‍ വഴിയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാട്.

എന്നാല്‍ 2018 ജനുവരിയില്‍ ഇത് 295,783 കോടിയായും 2019 ജനുവരിയില്‍ 316,808 കോടിയായും വര്‍ധിച്ചു. അതോടൊപ്പം 3.16 ലക്ഷം കോടി ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ 2.66 ലക്ഷം കോടി രൂപ പിന്‍വലിച്ചതായും ആര്‍ ബി ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2016 നവംബര്‍ 8 നാണ് മോദി സര്‍ക്കാര്‍ 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയത്.

നോട്ട് നിരോധനത്തോടെ 15,417 ലക്ഷം കോടിയില്‍ 15,310 ലക്ഷം കോടിയുടെ 500, 1000 നോട്ടുകള്‍ തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഈയിടെ വെളിപ്പെടുത്തിയത്.

ബാങ്കുകളിലെ നിക്ഷേപനിരക്കും കുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിക്ഷേപ വളര്‍ച്ചാ നിര്‍ക്ക് 9.8 ശതമാനമായിരിക്കുമ്പോള്‍ വായ്പാ നിരക്ക് 14.6 ശതമാനമാണെന്നും ആര്‍ ബി ഐ റിപ്പോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here