പാലായുടെ മനം കവര്‍ന്ന് വി.എന്‍ വാസവന്‍

കോട്ടയം: റബ്ബര്‍ വിലയിടിവും ,റബ്ബര്‍ അധിഷ്ഠിത ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും ,പ്രധാന ചര്‍ച്ചാ വിഷയമാവുന്ന പാലായില്‍ വലിയ സ്വീകരണമൊരുക്കിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ ജനങ്ങള്‍ വരവേറ്റത്.

മാറുന്ന പാലായുടെ മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കുന്നതായി മാറി ഓരോ സ്വീകരണവും ,പാലാ നഗരസഭയിലും ,മേലുകാവ് ,മൂന്നിലവ് ,കൊഴുവനാല്‍ ,മുത്തോലി , എലിക്കുളം പഞ്ചായത്തുകളിലുമായിരുന്നു ഇന്നലത്തെ വി.എന്‍ വാസവന്റെ പര്യടനം.

ഈസ്റ്റ് കേരള മദ്ധ്യ മഹായിടവക ബിഷപ്പ് ഡോ. കെജി ദാനിയേലിനെ സന്ദര്‍ശിച്ച് കൊണ്ടായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് സെന്റ് തോമസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുവാനെത്തിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുവാന്‍ വന്‍ ജനാവലിയാണ് കാത്ത് നിന്നത്.

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും ,കുടി വെള്ള പ്രശ്‌നങ്ങളുമെല്ലാം നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പെടുത്തി ,എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് സ്ഥാനാര്‍ത്ഥിയുടെ ഉറപ്പിന് ,പറയുന്നത് ചെയ്യും എന്ന് ഞങ്ങള്‍ക്കറിയാം എന്ന് ജനകൂട്ടത്തിന്റെ മറുപടി.

തുടര്‍ന്ന് പാലാ സെന്റ് തോമസ് ,മേലുകാവ് ഹെന്റി ബേക്കര്‍ കോളേജുകളിലായിരുന്നു ,സന്ദര്‍ശനം ,ആവേശകരമായ സ്വീകരണമാണ് ഇരു കലാലയങ്ങളും സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത് ,മുദ്രാവാക്യം മുഴക്കിയും ,രക്തഹാരമണിയിച്ചും ,സെല്‍ഫി യെടുത്തും ,സ്വീകരണം ആഘോഷമാക്കി മാറ്റിയ വിദ്യാര്‍ത്ഥികള്‍ പാലായുടെ യുവമനസ്സ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കുകയായിരുന്നു.

അദ്ധ്യാപകരോടും ജീവനനക്കാരോടും വോട്ട് അഭ്യര്‍ത്ഥിച്ച് ശേഷം ചാവറ പബ്ലിക് സ്‌കൂളിലെത്തിയ സ്ഥാനാര്‍ത്ഥിയെ ആത്മമിത്രമായ ഫാദര്‍ സാബു കൂടപ്പാടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സഹകരണ സംഘം സമരസമിതിയുടെ യോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥി റബ്ബര്‍ കര്‍ഷകരുടേയും ,നിക്ഷേപകരുടെയും പരാതികള്‍ കേള്‍ക്കുകയും തന്റെ പിന്‍തുണ അറിയിക്കുകയും ചെയ്തു. ഇക്കുറി പാലായുടെ മനം മാറ്റം പ്രകടമാക്കി മാറ്റുന്നതായി മാറി സ്ഥാനാര്‍ത്ഥിയുടെ രണ്ടാം വട്ട പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News