ടൊയോട്ടയും മാരുതിയും കൈകോര്‍ക്കുന്നു; താരമാവാന്‍ പുതിയൊരു എപിവി കൂടി

ടൊയോട്ടയും മാരുതിയും കൈകോര്‍ത്ത് പുതിയൊരു എംപിവി കൂടി വിപണിയിലെത്തിക്കുന്നു. എര്‍ട്ടിഗയും ഇന്നോവ ക്രിസ്റ്റയും സംയോജിപ്പിച്ചുള്ളതായിരിക്കും പുതിയ മോഡല്‍ എന്നാണ് സൂചന.

നിര്‍മ്മാണച്ചുമതല ടൊയോട്ട നിര്‍വ്വഹിക്കും. ഏതായാലും മഹീന്ദ്രയും മറാസോ എംപിവിയ്ക്ക് കനത്ത വെല്ലുവിളിയാവും. നിലവില്‍ എര്‍ട്ടിഗയും ഇന്നോവ ക്രിസ്റ്റയും തമ്മില്‍ വളരെ വലിയ അന്തരമാണ് വിപണിയിലുള്ളത്.

എര്‍ട്ടിഗയുടെ വില ആരംഭിക്കുന്നത് 7.44 ലക്ഷം രൂപ മുതലാണ്. ഇന്നോവയുടേതാകട്ടെ14.83 ലക്ഷം രൂപ തൊട്ടും. പുതിയ എംപിവി പെട്രോള്‍ഹൈബ്രിഡ് പതിപ്പിലാകും ഇറക്കുക എന്നാണ് സൂചന.

ഇലക്ട്രിക്ക് ഓപ്ഷന്‍ നല്‍കാനും സാധ്യതയുണ്ട്. വരാനിരിക്കുന്ന ഭാരത് സ്റ്റേജ് ഢക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും എംപിവി ഒരുങ്ങുക. പുത്തന്‍ എംപിവിയെ കൂടാതെ വേറെയും പല വാഹനങ്ങള്‍ ഒരുക്കാനാണ് ടൊയോട്ടമാരുതി സുസുക്കി കൂട്ടുകെട്ട് തീരുമാനിച്ചിരിക്കുന്നത്.
അേേമരവാലിെേ മൃലമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News