കൂടുതല്‍ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി അവന്‍ മോട്ടോര്‍സ് എത്തുന്നു. സെറോ, സെറോ പ്ലസ് മോഡലുകള്‍ക്ക് പിന്നാലെ ട്രെന്‍ഡ് E സ്‌കൂട്ടറും വിപണിയില് എത്തുകയാണ്.

56,900 രൂപയാണ് വില. ഒറ്റ ബാറ്ററി പാക്ക്, ഇരട്ട ബാറ്ററി പാക്ക് എന്നീ രണ്ടു വകഭേദങ്ങളിലാണ് വണ്ടി വില്‍പനയ്‌ക്കെത്തുന്നത്.

ഇരട്ട ബാറ്ററി പാക്ക് മോഡലിന് വില ഉയരും. 81,269 രൂപ വിലയില്‍ ബാറ്ററി ശേഷി കൂടിയ ട്രെന്‍ഡ് E സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

പുതിയ ട്രെന്‍ഡ് E സ്‌കൂട്ടറുകളുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. ബുക്കിംഗ് തുക 1,100 രൂപ. സെറോ, സെറോ പ്ലസ് മോഡലുകള്‍ക്ക് സമാനമായി 48V, 28Ah ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് അവന്‍ ട്രെന്‍ഡ് E ഉപയോഗിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മോഡലിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇരട്ട ബാറ്ററി പാക്കുള്ള പതിപ്പിന് ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഇരു വകഭേദങ്ങളുടെയും പരമാവധി വേഗം.