മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ഇനി ഹോളിവുഡില്‍ ആക്ഷന്‍ ചെയ്യും

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആയി അറിയപ്പെടുന്ന നടനാണ് ബാബു ആന്റണി. അദ്ദേഹം ഒരുകാലത്ത് ചെയ്തിരുന്ന പടങ്ങള്‍ തന്നെ ആയിരുന്നു അതിന് കാരണം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ഒരു സൂപ്പര്‍താരമായിരുന്നു ബാബു ആന്റണിയും അന്ന്.

ഇപ്പോള്‍ അദ്ദേഹം ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്.

റോബര്‍ ഫര്‍ഹാം ആണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here