ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം അസംബന്ധം: പിജെ. കുര്യന്‍

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തെറ്റാണെന്നും കോണ്‍ഗ്രസില്‍ തന്നെത്തുടരുമെന്നും  കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ  പിജെ കുര്യന്‍.

ഇതിലും വലിയ ഓഫറുകളുണ്ടായിട്ടും സ്വീകരിച്ചിട്ടില്ല.രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന സമയത്താണ് അത്.

അന്ന് അത് നിഷേധിച്ചിട്ടുണ്ട്. അത് സര്‍ക്കാരില്‍ നിന്നായിരുന്നുവെന്നും കുര്യന്‍ വ്യക്തമാക്കി. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

അഭ്യൂഹങ്ങള്‍ പരത്തുന്നത് അപമാനകരമെന്നും കുര്യന്‍ വ്യക്തമാക്കി.  ചില കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ലെന്നും അന്വേഷിക്കണമെന്നും പിജെ കുര്യന്‍ പറഞ്ഞു.

വേണമെങ്കില്‍ കോണ്‍ഗ്രസിന്‍രെ തന്നെ സ്ഥാനാര്‍ഥിയാകാമായിരുന്നു. ഹെെക്കമാന്‍റ് ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here