യെദ്യൂരപ്പ ഡയറി: ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി; കേന്ദ്രത്തിന്റെ കീഴിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ല; കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്

കണ്ണൂര്‍: യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നല്‍കിയതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍ ബിജെപി നേതാക്കളോ യെദ്യൂരപ്പയോ നിഷേധിച്ചിട്ട് കാര്യമില്ല. യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരവും ഒപ്പുമടക്കമുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ഗൗരവമായ പരിശോധന നടത്തണം.

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ഒരു ഫലവുമുണ്ടാകില്ല. അവര്‍ക്ക് ആവശ്യമുള്ളതുപോലെ ഉപയോഗിക്കുന്നതാണ് പല ഏജന്‍സികളും.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രൂപീകരിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇത് അന്വേഷിക്കണം.

1800 കോടി കൊടുത്തെങ്കില്‍ അതെവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തണം. എന്താണ് സര്‍ക്കാരിനെ ഉപയോഗിച്ച് ചെയ്തത് എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മടത്ത് എല്‍ഡിഎഫ് കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here