അമേഠിയില്‍ പരാജയഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; പ്രഖ്യാപനം നാളെ

ദില്ലി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും.

ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നുമാണ് കരുതുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം വെളിപ്പെടുത്തി.

ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെയുണ്ടായിരുന്നു. തുടര്‍ന്ന് കെപിസിസി നേതൃത്വം വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ ടി സിദ്ദിഖിന്റെ പേരാണ് വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ ടി സിദ്ദിഖ് പിന്‍മാറും. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് വയനാട്.

നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എംപിയാണ് രാഹുല്‍.

അമേഠിയില്‍ പരാജയ ഭീതി കണക്കിലെടുത്താണ് എഐസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്.

2009ല്‍ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് വിജയിച്ച രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 2014ല്‍ ഒരു ലക്ഷമായി കുറഞ്ഞു.

അമേഠി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലൊന്നില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാത്തതും രാഹുലിനെ വയനാടിലേയ്ക്ക് മാറ്റാന്‍ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News