മലപ്പുറത്തിനുവേണ്ടി ആരെയും ഭയക്കാതെ ഉച്ചത്തില്‍ സംസാരിക്കാന്‍ സാനുവിന് കഴിയും; ആ കഴിവിനെയാണ് ഇന്ന് മലപ്പുറം നെഞ്ചിലേറ്റുന്നത്; പിന്തുണയുമായി യുവത്വം

നാട്ടിടവഴികളിലും നഗരങ്ങളിലും ഓടിയെത്തുന്ന യുവാക്കളില്‍ ഒരു പരിചിത മുഖമുണ്ടാകും. ദീര്‍ഘകാലത്തെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തനം മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ മുതല്‍ക്കൂട്ടാണ്. ഒപ്പം പഠിച്ചവര്‍, ഒരുമിച്ച് പൊരുതിയവര്‍, പരിചയക്കാര്‍, ബന്ധു ക്കള്‍ അങ്ങനെ പലരും ആള്‍ക്കൂട്ടത്തിലുണ്ടാവും. കണ്ണുകള്‍ തിരിച്ചറിയുന്നതോടെ ഓടിയെത്തി സ്‌നേഹാന്വേഷണങ്ങള്‍. വിപുലമായ സൗഹൃദവും പോരാട്ടവീറുമായി സാനു ഓരോ ദിവസവും മലപ്പുറത്തിന്റെ മനസ്സിലേക്ക് ആഴ് ന്നിറങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News