കോലീബി സഖ്യം; വടകരയിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി; മേപ്പയ്യൂരിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ടു

കോലീബി സഖ്യം വടകരയിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി മേപ്പയ്യൂരിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ടു. പാർട്ടി വിട്ടവരിൽ വനിതാ ലീഗ് നേതാവും.

വടകരയിൽ യുഡിഎഫ് ബി ജെ പിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയെത്തുടർന്നാണ് മുസ്ലിം ലീഗിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

വടകര മണ്ഡലത്തിലെ പേരാമ്പ്ര മേപ്പയ്യൂരിൽ മുസ്ലീം ലീഗിന്റെ പ്രധാന നേതാക്കൾ ഉൾപ്പടെ നിരവധി പേർപാർട്ടിയിൽ നിന്ന് രാജിവെച്ചു.

വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം റംലറസാഖ് ,കെ എം സി സി നേതാവ് മൂസകമ്മന, ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു വിന്റെ സംസ്ഥാന കമ്മിറ്റി അംഗം പി കെ റസാഖ് ,സമീർ ,നവാസ് ഉൾപ്പെടെ നിരവധി പേരാണ് പാർട്ടി വിട്ടത് .ഇനിയും കുടുതൽ പേർ ലീഗ്‌ വിടുമെന്നും ഇവർ പറഞ്ഞു

എൽ ഡി എഫ് മായി ചേർന്ന് പ്രവർത്തിക്കാനും ഇവർ തീരുമാനിച്ചു .
മേപ്പയ്യൂരിൽ നടന്ന ചടങ്ങിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജൻ ഇവരെ സ്വീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News