അഭിഭാഷക പിന്‍തുണ ഉറപ്പാക്കി പൂരത്തിരക്കില്‍ അലിഞ്ഞ് ഒരുദിനം

കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിനിടയിലും തിരുന്നക്കരപ്പൂരത്തിനെത്തുന്ന പതിവ് തെറ്റിക്കാതെ വി.എന്‍ വസവനെത്തി.

മേളികൊഴുപ്പിലും, ആനകമ്പത്തിലും മുഴുകിനിന്ന ജനങ്ങളും ക്ഷേത്രഉല്‍സകമ്മിറ്റി ഭാരവാഹികളും തങ്ങള്‍ക്ക് എന്നും തണലായി നിന്നിട്ടുള്ള പ്രിയജനനായകനെ സ്‌നേഹപൂര്‍വം വരവേറ്റു.

കോട്ടയം മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിലെ പര്യടനത്തിരക്കിനടയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകരും പൂരനഗരയിലേക്ക് എത്തിയത്. കുറയേറസമയം ജനങ്ങള്‍ക്കൊപ്പം ചിലവിട്ട ശേഷം വിണ്ടും നിശ്ചയിച്ച് ഉറപ്പിച്ച സമ്മേളനപരിപാടികളിലേക്ക് മടങ്ങുകയും ചെയ്തു.

ഇന്നലെ രാവിലെ ട്രാവന്‍കൂര്‍ സിമന്റ്‌സിലെ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് കോട്ടയത്തെ പര്യടനത്തിന് തുടക്കമായത്. തങ്ങളുടെ ഏത് ആവശ്യത്തിനും ഓടി എത്തുന്ന വി .എന്‍ വാസവനെ സ്വീകരിക്കാന്‍ രാഷ്ട്രീയ ഭേദമില്ലാതെ തൊഴിലാളികളും കുടുബാഗങ്ങളും ഫാക്ടറി പരിസരത്ത് എത്തിയിരുന്നു.

രാവിലെ എഴുമണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും 7.30 ഓടെയാണ് അവിടെ എത്തിയത് . എല്ലാവരുമായി സംസാരിച്ച് അരമണിക്കൂറിലേറെ അവിടെ ചിലവിട്ടാണ് മടങ്ങിയത്.

നേരെ വിജയപുരത്തേക്കായിരുന്ന യാത്ര, എംആര്‍എഫില്‍ തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുകയായിരുന്നു.

അതിനു ശേഷം മന്ദിരംആശുപത്രയില്‍ ജീവനക്കാരെയും ആളുകളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വഴിയാത്രയില്‍ ഉടനീളം ആളുകള്‍ കാത്തുനിന്ന് കാര്‍ നിര്‍ത്തിച്ച് സ്ഥാനാര്‍ത്ഥിക്ക് ആശംസകള്‍ നേര്‍ന്നു.

ബാര്‍ അസോസിയേഷനില്‍ നിന്ന് അഭിഭാഷകരുടെ ഫോണ്‍ വിൡയ തുടര്‍ന്ന് നേരെ അവരുടെ അടുത്തേക്ക് എത്തി , അസോസിയേഷന്‍ ഹാളില്‍ അവര്‍ ഒരുക്കിയ സ്‌നേഹസല്‍ക്കാരം സ്വീകരിച്ച് ഒരോരുത്തരോടും പരിചയം പുതുക്കി കുശലാന്വേഷണം നടത്തി.

ഇതിനിടെ കോടതികളിലെ ജീവനക്കാരെ കൂടി കാണാം എന്ന് അഭിഭാഷകര്‍ പറഞ്ഞതനുസരിച്ച് അവരുടെ അടുത്തു പോയി സംസാരിച്ച് 11 മണിയോടെ അവിടെ നിന്ന് മടങ്ങി.

പിന്നെ വിവിധ സാമൂഹ്യസംഘടനാ നേതാക്കള്‍ നിശ്ചയിച്ചിരുന്ന സ്വീകരണ പരിപാടികളിലേക്കും കുടുബ യോഗങ്ങളിലേക്കുമായിരുന്നു സ്ഥാനാര്‍ത്ഥിയുടെ യാത്ര. ഏതെങ്കിലും ഒരു കാര്യത്തില്‍ തങ്ങളെ സഹായിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ഒരോ കൂട്ടയ്മയും വി. എന്‍ വാസവനെ സ്വീകരിച്ചത്.

രണ്ടുമണിയോടെ നഗരത്തിലേക്ക് തിരികൈത്തി ഐ ഐം ഐ ഹാളില്‍ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കടുത്തു, മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലെയും
അഭിഭാഷകരുടെ പിന്‍തുണ ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങളുമായിട്ടണ് കണ്‍വന്‍ഷന്‍ അവസാനിച്ചത് .

അവിടെ നിന്ന് പിടിഞ്ഞറന്‍ മേഖലയിലേക്കായിരുന്നു യാത്ര , എന്തിനാണ് തിരക്കിനിടയില്‍ ഇവിടേകക് വരുന്നത് ഞങ്ങള്‍ ഒപ്പമുണ്ടല്ലോ എന്ന വാക്കുകളോടെയാണ് ആളുകള്‍ അവിടെ സ്ഥാനാര്‍ത്ഥിയെ എതിരേറ്റത്.

മണ്ഡലത്തിലെ എല്ലാ ഭാഗത്തും നിറസാന്നിധ്യമായി നില്‍ക്കുന്ന വി എന്‍ വാസവന് ഹൃദയഗമമായ സ്വീകരണമാണ് കോട്ടയത്ത് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News