വിവാഹത്തട്ടിപ്പ്; കര്‍ഷക കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ അറസ്റ്റില്‍; പിടിയിലായത് മൂന്നാം വിവാഹത്തിന് ശേഷം

വിവാഹത്തട്ടിപ്പ് കേസില്‍ കര്‍ഷക കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി കെ എസ് അനിലിന്‍റെ മകന്‍ അമലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളെ വിവാഹം ചെയ്ത പ്രതി രണ്ടാം ഭാര്യയുടെ പരാതിയിലാണ് കുടുങ്ങിയത്.

കര്‍ഷക കോണ്‍ഗ്രസിന്‍റെ തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്‍റ് കെ എസ് അനിലിന്‍റെ മകന്‍ അമലാണ് വിവാഹത്തട്ടിപ്പ് കേസില്‍ പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഇയാള്‍ മൂന്നു സ്ത്രീകളെ വിവാഹം ക‍ഴിച്ചതായി പൊലീസ് പറയുന്നു.

ആദ്യ വിവാഹം മറച്ചുവെച്ചാണ് രണ്ടാമത്തെ വിവാഹവും ക്ഷേത്രാചാരപ്രകാരം നടത്തിയത്. പിന്നീട് ഇവരെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

മൂന്നാമത്തെ വിവാഹവും ക‍ഴിച്ചതോടെ രണ്ടാം ഭാര്യ പരാതി നല്‍കുകയായിരുന്നു. കൊച്ചി തമ്മനത്തെ ഫ്ലാറ്റില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് എത്തിയാണ് പാലാരിവട്ടം സിഐ പി എസ് ശ്രീജേഷിന്‍റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കോണ്‍ഗ്രസ് ബന്ധമുളള കുടുംബം അറസ്റ്റിനിടെ പൊലീസിനെ തടഞ്ഞതായും എഫ്ഐആറിലുണ്ട്. 32കാരനായ അമലും കോണ്‍ഗ്രസിന്‍റെ സജീവപ്രവര്‍ത്തകനാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News