ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ഓച്ചിറയിൽ 13 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഇരയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.

ഓച്ചിറ പൊലീസാണ് കേസെടുത്തത്.പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയിലുള്ളതൊന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കരുതെന്നാണ് നിയമം.

കൊല്ലത്ത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച സമയത്തെടുത്ത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here