“മമ്മൂക്കയുടെ ഈ ഫോട്ടോയൊക്കെ കാണുമ്പോ‍ഴാണ് രാജുവേട്ടാ നിങ്ങളുടെ ഫോട്ടോയൊക്കെയെടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്”; ആരാധകന്‍റെ ഈ കമന്‍റിന് പൃഥ്വി രാജിന്‍റെ കിടിലന്‍ മറുപടി

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരാണ് സെലിബ്രെെറ്റികള്‍. സിനിമ പ്രമോഷനും ട്രെയ്ലര്‍ റിലീസും എല്ലാം ഇപ്പോള്‍ ഫേസ്ബുക്കിലൂടെയെയും ട്വിറ്ററിലൂടെയുമെല്ലാമാണ്. പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ക‍ഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു ആരാധകന്‍റെ കമന്‍റിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് സേഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്.

പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് മറുപടിയായാണ് ഒരു ആരാധകന്‍ മമ്മൂക്കയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

“രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നതെന്നായിരുന്നു ആരാധകന്‍റെ കമന്‍റ്”

ഇതിന് മറുപടിയായി രാജുവിന്‍റെ ട്വീറ്റാണ് വെെറല്‍ . “സത്യം” എന്നായിരുന്നു രാജുവിന്‍റെ മറുപടി. രാജുവിന്‍റെ കമന്‍റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News