കോണ്‍ഗ്രസിന്‍റ കാപട്യം പുറത്തുവന്നു; കോണ്‍ഗ്രസിന്‍റെ ബിജെപി വിരുദ്ധത ന്യൂന പക്ഷങ്ങളെ കബളിപ്പിക്കാനുള്ളത്: എസ് രാമചന്ദ്രന്‍ പിള്ള

ദില്ലി: കോണ്‍ഗ്രസിന്‍റെ ബിജെപി വിരുദ്ധത ന്യൂന പക്ഷങ്ങളെ കബളിപ്പിക്കാനുള്ളതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.

കോണ്‍ഗ്രസിന്‍റെ മുഖ്യ ശത്രു ബിജെപിയല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇത് തെളിയിക്കുന്നതായും എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരുന്നു. കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി നേരത്തെ നടത്താന്‍ തീരുമാനിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. ദില്ലിയില്‍ നിന്ന് നിര്‍ദേശം ഒന്നും കിട്ടിയിട്ടില്ലെന്നും  മുല്ലപ്പള്ളി സൂചന നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News