രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ; ഒടുവില്‍ മലക്കം മറിഞ്ഞ് ചെന്നിത്തല

രാഹുൽ ഗാന്ധി വയനാട്ടില്‍ മൽസരിക്കുന്ന എന്ന കാര്യത്തില്‍ ചെന്നിത്തല റിവേ‍ഴ്സ് ഗിയറിലേക്ക്. രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്നത് തനിക്ക് പറയാന്‍ ക‍ഴിയില്ലെന്ന് രമേശ് ചെന്നിത്തല.

രാഹുൽ ഗാന്ധി മൽസരിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം ,അങ്ങനെ ഒരു ആവശ്യം ഉന്നയിക്കാൻ തങ്ങൾക്ക് അധികാരം ഇല്ലേ എന്നും ചെന്നിത്തലയുടെ മറു ചോദ്യം .

അദ്ദേഹം മൽസരിച്ചില്ലെങ്കിലും വയനാട്ടിൽ തിരിച്ചടി ഒന്നും ഉണ്ടാവില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു .

വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഒരോരുത്തരായി പതിയെ സ്വരം മാറ്റുന്നു എന്ന സൂചനയാണ് ഇന്ന് പുറത്ത് വരുന്നത്.

മുല്ലപ്പള്ളി വാര്‍ത്താസമ്മേളനം റദ്ദാക്കി നാണക്കേട് ഒ‍ഴിവാക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടി ചോദ്യങ്ങളില്‍ നിന്ന് ഓടി ഒളിച്ച് തടി രക്ഷപെടുത്തി .എന്നാല്‍ മാധ്യമങ്ങളെ കണ്ട ചെന്നിത്തലക്ക് ഇന്നലത്തെ ആത്മവിശ്വാസം ഇല്ലായിരുന്നു.

രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്നത് തനിക്ക് പറയാന്‍ ക‍ഴിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.  രാഹുൽ ഗാന്ധി മൽസരിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ,നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി തീരുമാനം എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മൽസരിച്ചില്ലെങ്കിലും വയനാട്ടിൽ തിരിച്ചടി ഒന്നും ഉണ്ടാവില്ലെന്നും ചെന്നിത്തല. രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ട് വന്നതിന്‍റെ ചാണക്യ ബുദ്ധിയുടെ ഉപജ്ഞാതാവ് ആകാന്‍ നടന്നവര്‍ ഒരോരുത്തരായി പറഞ്ഞത് വി‍ഴുങ്ങുന്ന കാ‍ഴ്ച്ചയാണ് ഇന്ന് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here