അനിശ്ചിതത്വം തുടരുന്നു; വാർത്താ സമ്മേളനം റദ്ദാക്കി മുല്ലപ്പള്ളി

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി. രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍റിൽ നിന്നും സംസ്ഥാന നേതൃത്വത്തിന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ ഇന്നും തിരുമാനമായില്ല. ഇന്നലെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

മറ്റ് കാര്യങ്ങൾ ഇന്ന് രാവിലെ വാർത്താ സമേളനം നടത്തി വിശദീകരിക്കുമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ അറിയിക്കുകയും ചെയ്തതാണ്. പക്ഷെ മുല്ലപ്പള്ളി വാർത്താ സമ്മേളനം റദ്ദാക്കി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി വാർത്താ സമ്മേളനം റദ്ദാക്കിയത്.

രാഹുലിന്റെ വരവ് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വ്യത്തങ്ങൾ നൽകുന്ന സൂചന .

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ മൽസരിക്കാതെ ഒളിച്ചോടുകയാണെന്ന വിമർശനം ഉയർന്നതോടെ വയനാട് സ്ഥാ
നാർത്ഥിത്വത്തിൽ രാഹുൽ പുനരാലോചന നടത്തിയേക്കുമെന്നും സൂചനയുണ്ട് .

നാളെ നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കൾ ഇപ്പോൾ നൽകുന്ന വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here