പാക് ദിനാഘോഷം; മോദി ആശംസകളറിയിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍; ഇരട്ടത്താപ്പ്

ദില്ലി: പാകിസ്ഥാന്‍ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ദിനാഘോഷത്തിന്റെ ഭാഗമായി ദില്ലിയിലെ പാക് ഹൈക്കമീഷണറേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. അതിനുശേഷം മോദി ആശംസ അറിയിച്ചത് ഇരട്ടത്താപ്പാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു.

ദില്ലിയിലും ഇസ്ലാമാബാദിലും നടന്ന സല്‍ക്കാരച്ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യയില്‍നിന്നുള്ള ഏതെങ്കിലും മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യ – പാകിസ്ഥാന്‍ ബന്ധത്തിലെ നിര്‍ണായക പരിപാടിയാണിത്.

സര്‍ക്കാര്‍ പ്രതിനിധികളെ ചടങ്ങില്‍ നിന്നു വിലക്കിയിട്ട് പ്രധാനമന്ത്രി കത്തയച്ചത് ഉചിതമായില്ലെന്നാണ് പ്രധാന ആരോപണം. മോദി പാകിസ്ഥാന്‍ ദിനത്തിലയച്ച കത്ത് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു.

‘പാകിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കും പാകിസ്ഥാന്‍ ദിനാശംസകള്‍ അറിയിക്കുന്നു. ഉപഭൂഖണ്ഡത്തില്‍ ജനാധിപത്യവും സമാധാനവും പുരോഗമനവും സമൃദ്ധിയും നിലനിര്‍ത്തുന്നതിനുവേണ്ടി തീവ്രവാദത്തില്‍നിന്നും ആക്രമണത്തില്‍ നിന്നും നമുക്ക് ഒരുമിച്ച് പരിഹാരം കാണാം’-എന്നാണ് മോദി ഇമ്രാന്‍ ഖാനയച്ച സന്ദേശം.

ഇതിനുപകരമായി ഇന്ത്യയുമായി നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും കശ്മീര്‍ വിഷയം പരിഹരിച്ച് സമാധാനവും സമ്യദ്ധിയും പുനഃസ്ഥാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പ്രതികരണവും വന്നിട്ടില്ല.

എല്ലാക്കൊല്ലവും പതിവായി അയക്കുന്ന സന്ദേശം മാത്രമാണ് അതെന്നും പ്രധാനമന്ത്രി പ്രാധാന്യം കൊടുത്തത് തീവ്രവാദമുക്തമായ ദക്ഷിണഏഷ്യ ആണെന്നുമാണ് വാദം. ഇത് പ്രധാനമന്ത്രി ഒപ്പുവയ്ക്കാത്ത കത്താണെന്നും നയതന്ത്രപരിപാടിയുടെ ഭാഗമായി എല്ലാ കൊല്ലവും ഇത്തരത്തിലൊരു സന്ദേശം അയക്കാറുണ്ടെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

ജമ്മു കശ്മീരില്‍ വിഘടനവാദത്തിനായി നിലകൊള്ളുന്ന ഹുറിയത്ത് നേതാക്കളെ ചടങ്ങില്‍ ക്ഷണിച്ചെന്ന് കാണിച്ചാണ് ഇന്ത്യന്‍ പ്രതിനിധികളെ ചടങ്ങില്‍നിന്ന് വിലക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News