രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന മോദിയുടെ പ്രചാരണം വെറും പ്രഹസനം; സന്തോഷ സൂചികയില്‍ രാജ്യം പിന്നോട്ട്: കോണ്‍ഗ്രസ്

രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന മോദിയുടെ പ്രചാരണം വെറും പ്രഹസനം മാത്രമാണെന്ന് കോണ്‍ഗ്രസ്. യുഎന്‍ പുറത്ത് വിട്ട ലോകമെമ്പാടുമുള്ള സന്തോഷവാന്മാരുടെ കണക്കുകളില്‍ ഇന്ത്യയുടെ സ്ഥാനം സൂചിപ്പിക്കുന്നത് ബിജെപിയുടെ ഭരണ പരാജയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

2017നെ അപേക്ഷിച്ച് 2019ല്‍ അസന്തുഷ്ടരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചെന്നുള്ള യുഎന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യക്കാരുടെ സന്തോഷം കുറഞ്ഞു വരികയാണെന്ന് യുഎന്‍ പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2017ലെ കണക്കില്‍ ഇന്ത്യയുടെ സ്ഥാനം 122 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 133 ആയി.

156 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യുടെ ഈ സ്ഥാനമെന്നത് ലജ്ജാകരം. രാജ്യത്തിന്റെ കാവല്‍ക്കാരാണെന്ന് സ്വയം പ്രഖ്യാപിച്ച ബിജെപി നേതാക്കള്‍ക്ക് യുഎനിന്റെ പട്ടികയെ മുന്‍ നിര്‍ത്തി മറുപടി പറയുകയാണ് കോണ്‍ഗ്രസ്. ഭീകരവാദം വളര്‍ത്തുന്ന രാഷ്ട്രമാണെന്ന് പറയുന്ന പാകിസ്ഥാന്‍ 67ാം സ്ഥാനത്താണ് പട്ടികയില്‍.

ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളും സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരാണെങ്കില്‍ പിന്നെ എന്ത് കാവല്‍ക്കാരനാണ് മോദിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

ഐക്യരാഷ്ട്രസംഘടനയുടെ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് സൊലൂഷന്‍ നെറ്റ്വര്‍ക്ക് തയാറാക്കിയ പട്ടികയില്‍ ഫിന്‍ലാന്റാണ് ലോകത്തിലെ സന്തുഷ്ടരുടെ രാജ്യത്തില്‍ ഒന്നാമത്.

ജീവിത നിലവാരം, പ്രതീക്ഷകള്‍, അഴിമതി തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മോദി കാവല്‍ക്കാരനാണ് പക്ഷേ കള്ളന്മാരുടെ കാവല്‍ക്കാരനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2016ന് ശേഷം രാജ്യത്തുണ്ടായ തൊഴില്‍ ഇല്ലായ്മ നിരക്ക്, പട്ടിണി മരണം , ആത്മഹത്യ എന്നിങ്ങനെ ഒന്നിന്റേയും റിപ്പോര്‍ട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കല്ലില്ല എന്നത് കാവല്‍ക്കാരന്റെ കളവുകള്‍ മറയ്ക്കാന്‍ വേണ്ടിയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News