പാറശാല അയിര സ്വദേശിയുടെ മരണം സൂര്യാഘാതത്തെ തുടര്‍ന്ന്

സൂര്യാഘാതത്തെ തുടര്‍ന്നാണ് പാറശാല അയിര സ്വദേശി കരുണാകരനാണ് മരിച്ചത്.വെളളരി വയലില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പൊളളലേറ്റ പാടുകള്‍ ഉണ്ട്.

നെയ്യാറ്റിന്‍ക്കര കോടതിയിലെ ക്ളര്‍ക്കാണ് മരിച്ച കരുണാകരന്‍. പയ്യന്നൂര്‍ വെളേളാറയില്‍ ചെക്കി കുണ്ടിലെ നാരായണനും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് പൊളളലേറ്റ പാടുകള്‍ ഉണ്ട്.എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാവു.

പുനലൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആര്‍എസ്പി പ്രവര്‍ത്തകനും പൊള‍ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പു‍ഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോ‍ഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും എന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News