ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കൈരളി ടി വി കണ്ണൂർ റിപ്പോർട്ടർ എം സന്തോഷ് ഏറ്റുവാങ്ങി – Kairalinewsonline.com
DontMiss

ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കൈരളി ടി വി കണ്ണൂർ റിപ്പോർട്ടർ എം സന്തോഷ് ഏറ്റുവാങ്ങി

ഈ വർഷത്തെ ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കൈരളി ടി വി കണ്ണൂർ റിപ്പോർട്ടർ എം സന്തോഷ് ഏറ്റുവാങ്ങി.

പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ലയൺസ്‌ ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ്‌ ഡിസ്ട്രിക്റ്റ് ഗവർണർ ഗണേശൻ കണിയാറക്കൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

മലയാള മനോരമ സീനിയർ റിപ്പോർട്ടർ എൻ പി സി രഞ്ജിത്ത് ,മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കെ കെ സന്തോഷ് എന്നിവർക്ക് മാധ്യപ്രവർത്തകർക്കുള്ള പുരസ്‌കാരവും മുംബൈ ഭീകരക്രമനത്തിൽ പരിക്കേറ്റ ജവാൻ ശൗര്യ ചക്ര പി വി മാനേഷിന് ലയൺസ്‌ ബ്രേവറി അവാർഡും ലഭിച്ചു.

പ്രശസ്ത നോവലിസ്റ്റ് പി വത്സല,മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ,ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ പി ആർ ഒ യോഹന്നാൻ മറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

To Top