തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം; ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു – Kairalinewsonline.com
DontMiss

തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം; ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു

രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് അനിയെ ആക്രമിച്ചത്

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ ഒരാളെ വെട്ടിക്കൊന്നു. അനിൽ എസ് പി എന്നയാളാണ് മരിച്ചത്.

രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് അനിയെ ആക്രമിച്ചത്.

ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. റോഡിൽ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

To Top