സിഖ് വിരുദ്ധകലാപക്കേസ്; സജ്ജന്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍ 

സിഖ് വിരുദ്ധകലാപക്കേസിലെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്നു സുപ്രീംകോടതി ജസ്റ്റിസ് സഞ്ജയ് ഖന്ന ഫെബ്രുവരി 25ന് പിന്‍മാറിയിരുന്നു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കുന്നത്.

താന്‍ ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ സജ്ജന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം കേട്ടിരുന്നുവെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് ഖന്ന അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്.

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 17ന് ദില്ലി ഹൈക്കോടതി കണ്ടത്തിയിരുന്നു. ദില്ലി ബോര്‍ഡറിലുള്ള മന്‍ഡോലി ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സജ്ജന്‍ കുമാര്‍ ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here