ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവയ്ക്കൂ; പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും; നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ രക്ഷിക്കും; മുഖ്യമന്ത്രിയുടെ വേറിട്ട അഭ്യർത്ഥന

ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവയ്ക്കൂ. പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ രക്ഷിക്കും. മുഖ്യമന്ത്രിയുടെ വേറിട്ട അഭ്യർത്ഥന.

ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാൻ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്.

ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവർക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ സംരക്ഷിക്കാൻ ഇടയാക്കും.

കാട്ടിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താൽക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.

എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News