മുകേഷ് അംബാനിയുടെ വാഹന ശേഖരം കണ്ട് കണ്ണു തള്ളി മുംബൈ ഇന്ത്യൻസ്

ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ സ്റ്റാറുകളായ രോഹിത് ശര്‍മയും ജസ്പ്രീത് ബൂംറയും കീറോണ്‍ പൊള്ളാര്‍ഡുമടക്കമുളളവരുടെ കണ്ണ് തള്ളുന്ന കാ‍ഴ്ച. ഈ കാ‍ഴ്ച ക്രിക്കറ്റ് കളത്തില്‍ നിന്നല്ലെന്ന് മാത്രം.

മറിച്ച് ഇവരെല്ലാം അംഗമായ ഐ പി എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമ മുകേഷ് അംബാനിയുടെ കാര്‍ ഗാരേജില്‍ നിന്നാണ്.

ബെൻസ്, ബെന്‍റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ. വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ കാണാൻ കഴിയുന്നതു തന്നെ അവിശ്വസനീയവും അപൂർവവുമാണ്. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്നത് തന്നെ ഭാഗ്യമാണ്.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ഗാരേജിലെ കാറുകളുടെ ഒരുഭാഗം മാത്രം കണ്ടപ്പോള്‍ തന്നെ കളിക്കളത്തിലെ സൂപ്പര്‍താരങ്ങളുടെ കണ്ണ് തള്ളി.

അംബാനിയുടെ മുംബൈയിലെ വീട് ആന്‍റിലിയയുടെ പാർ‌ക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം.

27 നിലകളിലായി നാല് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ ഭൂമിക്കടിയിലുള്ള നിലയിലിണ് കാര്‍ പാര്‍ക്കിങ്ങ്.

ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യൻസ് താരങ്ങള്‍ക്ക് ലഭിച്ചു.

“ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ” എന്ന വെബ് സീരിസിന്‍റെ ഭാഗമായായിരുന്നു താരങ്ങള്‍ അംബാനിയുടെ ഗാരേജിലെത്തിയത്.

ബെന്‍റലി ബെന്‍റഗൈ, ബെന്‍റലി മുല്‍സാന, മെ‍ഴ്സിഡസ് ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്‍റം, പോർഷെ കയിൻ, റേഞ്ച് റോവര്‍ എസ് യു വി, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി ലക്ഷ്‍റി കാറുകൾ താരങ്ങളുടെ സന്ദര്‍ശന വിഡിയോയിൽ കാണാം.

ഗാരേജിന്‍റെ ഇടതുവശം മാത്രമാണ് വീഡിയോയിലുള്ളത്. അംബാനി കുടുംബം ഈയിടെ വാങ്ങിയ ലംബോര്‍ഗിനി,റോള്‍സ് റോയ്സ് കള്ളിനാന്‍, ബി എം ഡബ്ല്യൂ സീരിസ് 7, ബെന്‍സ് W221 എസ് ഗാര്‍ഡ്, ബെന്‍റലി ബെന്‍റഗൈ ബ്ലാക്ക് തുടങ്ങിയ കാറുകള്‍ വീഡിയോയില്‍ കാണിച്ചിട്ടില്ല. ഈ സൂപ്പര്‍ ഗാരേജില്‍ 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News