ജി സുകുമാരന്‍ നായരുടെ ഭാര്യ കുമാരി ദേവിയമ്മ അന്തരിച്ചു; കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി

കോട്ടയം: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഭാര്യ കുമാരി ദേവിയമ്മ (തങ്കമണി) (76) നിര്യാതയായി.

എൻ. എസ്. എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പത്നി കുമാരി ദേവിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.

പ്രമേഹ സംബന്ധമായ രോഗങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പില്‍.

മക്കള്‍: ഡോ.എസ്.സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്‌എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാര്‍ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്‌എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News