വടകര എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജന് അഭിവാദ്യം അർപ്പിച്ചു നവ വരന്റെ വീഡിയോ .കല്യാണ കഴിഞ്ഞു വധു വുമായി വീട്ടിലേക് പോവുന്ന വരൻ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്

വിവാഹം കഴിഞ്ഞു വീട്ടിൽ പോവുന്ന വഴി .ആവേശം ഒട്ടും ചോരാത്ത മുദ്രാവാക്യം.വടകര ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജന് അഭിവാദ്യം അർപ്പിക്കുകയാണ് നവ വരൻ . തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുകയാണ് ഈ വീഡിയോ

വധുവുമൊത്ത് കാൽനടയായിട്ടാണ് വരൻ വീട്ടിലേയ്ക്ക് വരുന്നത്. കൂട്ടത്തിൽ സുഹൃത്തുക്കളും .പിന്നീടാണ് ട്വിസ്റ്റ് .പൊടുന്നനെ വധുവിനെ പോലും അമ്പരപ്പിച്ചു വരന്റെ മുദ്രാവാക്യം വിളി .

മുഷ്ടിചുരുട്ടി സഖാവ് പി.ജെ ജയ് എന്ന് വിളിച്ച് പറഞ്ഞുള്ള കല്യാണ ചെക്കന്റെ വരവ് നാട്ടുകാരെയും അത്ഭുദപ്പെടുത്തി .. ഒരു കയ്യിൽ പൂമാലയുമേന്തിയുള്ള ഈ മുദ്രാവാക്യം വിളി യൂട്യൂബിൽ വൈറൽ ആവുകയാണ്.