ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 14 റണ്‍സിന്‍റെ തോല്‍വി. ക്രിസ് ഗെയ്ലിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ പിന്‍ബലത്തില്‍ 185 എന്ന മികച്ച വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി. അടിച്ച് കളിച്ച രാജസ്ഥാന്‍ മത്സരം സ്വന്തമാക്കുമെന്ന തോന്നലുണ്ടാക്കിയെങ്കിലും അവസാന ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ രാജസ്ഥാനെ വരിഞ്ഞ് മുറുക്കി. ബട്ലര്‍ അര്‍ധ സെഞ്ച്വറി നേടി.

പതിയെ തുടങ്ങിയ രാജസ്ഥാന്‍ ക്രിസ് ഗെയിലിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ 185 എന്ന വിജയലക്ഷ്യം പഞ്ചാബിനു മുന്നില്‍ വച്ചു. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്.

എന്നാല്‍ ഗെയ്‌ലിനെ ബെന്‍ സ്‌റ്റോക്‌സ് മടക്കിയതോടെ പഞ്ചാബിന്റെ റണ്‍റേറ്റ് കുറഞ്ഞു. നികോളസ് പുറന് (14 പന്തില്‍ 12), വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയത്താന്‍ കഴിഞ്ഞതുമില്ല.

മന്‍ദീപ് സിങ് (5), സര്‍ഫറാസ് എന്നിവര്‍ പുറത്താവാതെ നിന്നു. നിലവില്‍ നാലോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 38 റണ്‍സ് എന്ന നിലയിലാണ്.