യുഡിഎഫ് സ്വാധീന മേഖലകളില്‍ തരംഗം സൃഷ്ടിച്ച് ശ്രീമതി ടീച്ചറുടെ പര്യടനം; അവഗണിക്കപ്പെട്ട് കിടന്നിരുന്ന മലയോര മേഖലയില്‍ ടീച്ചര്‍ കൊണ്ടുവന്നത് നിരവധി പദ്ധതികള്‍

മലയോര കര്‍ഷകരുടെ വോട്ടുറപ്പിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലയത്തിലെ മലയോര മേഖലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി ടീച്ചറുടെ പര്യടനം.

അവഗണിക്കപ്പെട്ട് കിടന്നിരുന്ന റോഡ് വികസനം ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് വര്‍ഷം ശ്രീമതി ടീച്ചര്‍ മലയോര മേഖലയില്‍ കൊണ്ട് വന്നത് നിരവധി പദ്ധതികളാണ്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തിയ ശ്രീമതി ടീച്ചര്‍ക്ക് ആവേശകരമായ സ്വീകരണമാണ് മലയോര ജനത നല്‍കിയത്.

കണ്ണൂരിന്റെ വികസന നായിക പികെ ശ്രീമതി ടീച്ചറെ ഇരു കൈകളും നീട്ടിയാണ് മലയോരം സ്വീകരിച്ചത്. തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് എത്തിയ സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ബാന്റ് മേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോയാണ് ശ്രീമതി ടീച്ചര്‍ക്ക് സ്വീകരണം ഒരുക്കിയത്.

റോഡ് വികസനം ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് വര്‍ഷം എംപി എന്ന നിലയില്‍ മലയോര ജനതയ്ക്ക് വേണ്ടി നടത്തിയ ഇടപെടലുകളാണ് ശ്രീമതി ടീച്ചറെ മലയോരത്തിന്റെ പ്രിയപ്പെട്ട നേതാവാക്കി മാറ്റിയത്.

യുഡിഎഫിന് സ്വാധീനമുള്ള മേഖലകളില്‍ ഉള്‍പ്പെടെ തരംഗം സൃഷ്ടിച്ചാണ് ശ്രീമതി ടീച്ചര്‍ പര്യടനം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News