വിജയാശംസകള്‍ നേര്‍ന്ന് അമ്മമാര്‍, ഏറ്റുമാനൂര്‍ പറയുന്നു: കൂടെയുണ്ട് ഞങ്ങള്‍

കോട്ടയം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ ഇന്നലത്തെ പര്യടനം, ഇല്ലിക്കല്‍ കവലയില്‍ നിന്നാണ് പ്രചരണത്തിന് തടക്കം കുറിച്ചത്.

വന്‍ ജനാവലിയാണ് സ്ഥാനാര്‍ത്ഥിക്ക് പിന്‍തുണയുമായി സ്വീകരണ കേന്ദ്രത്തിലേയ്ക്ക് ഒഴുകി എത്തിയത് ,തുടര്‍ന്ന് കാഞ്ഞിരം, തിരുവാര്‍പ്പ് എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്തി. തിരുവാര്‍പ്പിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ലഭിച്ചു.

ജയിച്ച് വരണം ഞങ്ങള്‍ ഒപ്പമുണ്ടെന്ന് അമ്മമാരുടെ അനുഗ്രഹം, കുമരകം എസ്എന്‍ കോളേജില്‍ പുഷ്പവൃഷ്ടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. സ്ഥാനാര്‍ത്ഥിക്ക് വിദ്യാര്‍ത്ഥികള്‍ നെല്‍ക്കതിരും സമ്മാനിച്ചു.

തരിശ് കിടന്ന മെത്രാന്‍ കായല്‍ കൃഷി ഇറക്കി നൂറ് മേനി വിളവെടുപ്പിനൊരുങ്ങിയ കാലത്ത് കൊയ്ത്ത് തടസപ്പെടുത്താന്‍ ഉണ്ടായ ശ്രമങ്ങളെ മനുഷ്യമതില്‍ തീര്‍ത്ത് സംരക്ഷിക്കുവാന്‍ നേതൃത്വം നല്‍കിയ ജനനായകനോടുള്ള സ്‌നേഹപ്രകടനമായാണ് നെല്‍കതിര്‍ സമ്മാനിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കുമരകത്ത് നിന്ന് അയ്മനത്തെത്തിയ സ്ഥാനാര്‍ത്ഥി പാരഗണ്‍ ഗോഡൗണിലെ തൊഴിലാളികളെ കണ്ട് വോട്ട് ചോദിച്ചു. തുടര്‍ന്ന് അയ്മനം ,ആര്‍പ്പൂക്കര പഞ്ചായത്ത് ഓഫീസുകളിലും സന്ദര്‍ശനം നടത്തി.

ശേഷം ആര്‍പ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമയം അവര്‍ക്കൊപ്പം ചിലവാക്കിയ ശേഷം ഏറ്റുമാനൂരിലേയ്ക്ക്. പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിലും, സ്‌കൂളുകളിലും സന്ദര്‍ശനം നടത്തിയ ശേഷം വികസന സെമിനാറിലും പങ്കെടുത്തു.

എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി വിഎന്‍ വാസവന് തെരെഞ്ഞെടുപ്പില്‍ കെട്ടിവെക്കുവാനുള്ള തുക കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയു ജില്ലാ കമിറ്റി നല്‍കി. കുമരകത്ത് നടന്ന ചടങ്ങില്‍ നോമിനേഷന്‍ ഒപ്പം കെട്ടിവെക്കാനുള്ള തുക യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ രവിയില്‍ നിന്ന് സ്ഥാനര്‍ഥി വി എന്‍ വാസവന്‍ ഏറ്റുവാങ്ങി.

1985 മുതല്‍ 95 വരെ ആര്‍ട്ടിസാന്‍സ് യൂണിയന്റെ ജില്ലാ പ്രസിഡന്റായിരുന്നു. വിഎന്‍ വാസവന്‍ യൂണിയന്‍ കെട്ടിപ്പടുത്തുവന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ ഹരിക്കുട്ടന്‍, സംസ്ഥാന കമിറ്റി അംഗങ്ങളായ ഗ്രേസി സതീഷ്, വി പി രാജമ്മ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News