രാഹുല്‍ ഗാന്ധി കേരളത്തില്‍ എവിടെ മത്സരിച്ചാലും ഇടതുപക്ഷം നേരിടുമെന്ന് കോടിയേരി; ‘സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട കാര്യം ഞങ്ങള്‍ക്കില്ല’

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്നത് കോപ്രായം എന്ന് സിപിഐഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ കേരളത്തിലെ എല്ലാ സീറ്റും കിട്ടുമെങ്കില്‍ അദ്ദേഹത്തെ ഉത്തര്‍പ്രദേശില്‍ മത്സരിപ്പിക്കണം എന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെ പ്രചരണാര്‍ത്ഥം നടന്ന പോതുയോഗം ഉദ്ഗാടനം ചെയ്യുകയായിരുന്നു അദ്ദേഹം

രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കും എന്നും കോടിയേരി ചോദിച്ചു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ എവിടെ വന്നു മത്സരിച്ചാലും ഇടതുപക്ഷം നേരിടും. അതിനു സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട കാര്യം തങ്ങള്‍ക്ക് ഇല്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News