വടകരയില്‍ പ്രചരണം മുറുകുന്നു; പി ജയരാജന് ആവേശകരമായ സ്വീകരണം നല്‍കി ജനങ്ങള്‍ – Kairalinewsonline.com
Featured

വടകരയില്‍ പ്രചരണം മുറുകുന്നു; പി ജയരാജന് ആവേശകരമായ സ്വീകരണം നല്‍കി ജനങ്ങള്‍

സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആബാല വൃദ്ധം ജനങ്ങളാണ് പി ജയരാജനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്നത്.

കോഴിക്കോട്: കേരള രാഷ്ടീയം ഉറ്റുനോക്കുന്ന വടകരയില്‍ പ്രചരണം മുറുകുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് കുറ്റ്യാടി മണ്ഡലത്തില്‍ ആവേശകരമായ സ്വീകരണം.

വേനല്‍ കടുക്കുമ്പോഴും സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആബാല വൃദ്ധം ജനങ്ങളാണ് പി ജയരാജനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്നത്.

തിങ്കളാഴ്ച കുറ്റ്യാടി മണ്ഡലത്തിലെ എളമ്പിലാട് നിന്നാരംദിച്ച പര്യടനം രാത്രിയേടെ നിട്ടൂരില്‍ സമാപിച്ചു. തണ്ണീര്‍പന്തലില്‍ ചേര്‍ന്ന സ്വീകരണത്തില്‍ യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനവും പി ജയരാജന്‍ നിര്‍വഹിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തിങ്കളാഴ്ച കൊയിലാണ്ടിയില്‍ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചുമാണ് വോട്ടഭ്യര്‍ത്ഥിച്ചത്. വടകരയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പമില്ലന്ന് മുരളീധരന്‍
പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി കെ സജീവനും പ്രചരണ രംഗത്ത് സജീവമാണ്.

To Top