കൊല്ലം: ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന് ഇരവിപുരം മണ്ഡലത്തിലെ മയ്യനാട് പഞ്ചായത്തിലായിരുന്നു സ്വീകരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും ഇരവിപുരം മണ്ഡലത്തില്‍ പര്യഡനം നടത്തി.

വിദേശ മലയാളികളും സര്‍ക്കാര്‍ ജീവനക്കാരും ഏറെയുള്ള കൊല്ലം മയ്യനാട് പഞ്ചായത്തില്‍ രാഷ്ട്രീയം പറഞ്ഞും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ നിരത്തിയുമായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ പര്യടനം.

രാഷ്ട്രീയ വഞ്ചന നടത്തി ഒരു സുപ്രഭാതത്തില്‍ ഇടതുപക്ഷത്തെ ഒറ്റിയവര്‍ ആരാണെന്ന് കൊല്ലത്തെ രാഷ്ട്രീയ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് ബിജെപി സിപിഐഎം ബന്ധം ആരോപിച്ച പ്രേമചന്ദ്രന് കെ.എന്‍ ബാലഗോപാല്‍ ചുട്ട മറുപടി നല്‍കി.

കൊല്ലത്തെ ദുര്‍ബലനായ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫ് ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന ആരോപണത്തിന് പ്രേമചന്ദ്രന്റെ തിരിച്ചുള്ള ആരോപണം സിപിഐഎമ്മും ബിജെപിയുമായാണ് ബന്ധമെന്ന് ആരോപിച്ചിരുന്നു.

എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ വി സാബു ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി പറഞ്ഞുകൊള്ളുമെന്ന നിലപാടിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്.