തിരുവനന്തപുരം: ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തൃശൂര്‍, വയനാട് മണ്ഡലങ്ങള്‍ ഒഴിവാക്കി മാവേലിക്കര, ആലത്തൂര്‍, ഇടുക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് അഞ്ച് സീറ്റാണുള്ളത്.

മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടിവി ബാബു എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി നില്‍ക്കുമെന്നാണ് സൂചന.

അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ സീറ്റ് ബിജെപിയുമായി വെച്ചുമാറാന്‍ തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.